കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

എക്കാലത്തേയും മികച്ച വില്‍പ്പനയുമായി മെഴ്‌സിഡസ് ബെന്‍സ്; അത്യാഡംബര വിഭാഗത്തില്‍ 16 ശതമാനം വളര്‍ച്ച

കൊച്ചി: രാജ്യത്തെ മുന്‍നിര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,363 കാറുകള്‍ വിറ്റു. എക്കാലത്തേയും ഉയര്‍ന്ന വില്‍പനയാണിത്. മുന്‍ വര്‍ഷം ഇത് 18,928 ആയിരുന്നു. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസത്തില്‍ 5131 കാറുകളാണ് വിറ്റഴിച്ചത്.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ ഏഴു ശതമാനം കൂടുതലാണിത്. ടോപ് എന്‍ഡ് ലക്ഷ്വറി കാറുകളുടെ വിപണിയില്‍ 16 ശതമാനം വളര്‍ച്ചയും കൈവരിച്ചു. എസ് ക്ലാസ്, മെയ്ബാക്ക്, ഇക്യൂഎസ് എസ്‌യുവി, എഎംജി മോഡലുകളിലാണ് ഈ നേട്ടം.

രാജ്യത്തെ വാഹന പ്രേമികള്‍ക്കായി എഎംജി എ45 എസ് 4മാറ്റിക് എയ്റോ ട്രാക്ക് എഡിഷന്‍, 4മാറ്റിക് പ്ലസ്, എഎംജി ജിഎല്‍ഇ 53 4മാറ്റിക് പെര്‍ഫോമെന്‍സ് എഡിഷന്‍ എന്നിവയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആഡംബര സെഡാന്‍ എന്ന സ്ഥാനം മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ് ലോംഗ് വീല്‍ ബേസ് മോഡല്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്നുണ്ട്. കൂടാതെ പുതുതായി അവതരിപ്പിച്ച വി ക്ലാസിനും ഉടന്‍ എത്തുന്ന പുതിയ ഇലക്ട്രിക് സിഎല്‍എ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബെന്‍സിന്റെ വാഹന വില്‍പനയില്‍ ഇരുപത് ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 1.4 കോടി രൂപയ്ക്ക് മുകളിലുള്ള ടോപ് എന്‍ഡ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയില്‍ 85 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്.

ഇക്യുഎസ് എസ്‌യുവി മെഴ്സിഡസിന്റെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ആഡംബര ഇലക്ട്രിക് വാഹനമായി മാറിയിട്ടുണ്ട്. ഫ്രാഞ്ചൈസി പങ്കാളികളില്‍ നിന്നുള്ള 450 കോടി രൂപയിലേറെ നിക്ഷേപം ഉപയോഗിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 20 പുതിയ ആഡംബര വില്‍പന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

X
Top