ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഗോൾഡ് ബോണ്ട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക പ്രഖ്യാപിച്ച് ആർബിഐ

മുംബൈ: നിക്ഷേപകർ 2016 ഓഗസ്റ്റില്‍ വാങ്ങിയ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2016-17 സീരീസ് 1 ല്‍ നിക്ഷേപം നടത്തിയ ഒരാള്‍ക്ക് ഗ്രാം ഒന്നിന് 6,938 രൂപ ലഭിക്കും.

അന്ന് നിക്ഷേപം നടത്തിയ മൂല്യത്തിന്‍റെ 122 ശതമാനം അധിക തുകയാണിത്. 3,119 രൂപയായിരുന്നു അന്ന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ മൂല്യം. ഇതിന് പുറമേ 2.5 ശതമാനം വാര്‍ഷിക പലിശ കൂടി നിക്ഷേപകര്‍ക്ക് ലഭിക്കും.

പലിശ വരുമാനം കൂടെ കണക്കാക്കുമ്പോള്‍ ആകെ 144 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. 2024 ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 02 വരെയുള്ള ആഴ്ചയിലെ സ്വര്‍ണത്തിന്‍റെ ശരാശരി ക്ലോസിംഗ് വില അടിസ്ഥാനമാക്കിയാണ് ഗ്രാമിന് 6,938 രൂപയെന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഒരു സ്വർണ്ണ ബോണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. 2015 നവംബറിലാണ് ഇത് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ കുറഞ്ഞത് 1 ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാം.

24 കാരറ്റ് അതായത് 99.9 ശതമാനം ശുദ്ധമായ സ്വർണ്ണത്തിൽ പദ്ധതിയിലൂടെ നിക്ഷേപിക്കാം. ഈ സ്കീമിൽ ഓൺലൈനായി നിക്ഷേപിക്കുകയാണെങ്കിൽ ഗ്രാമിന് 50 രൂപ അധിക കിഴിവ് ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 1 ഗ്രാം മുതൽ പരമാവധി 4 കിലോഗ്രാം വരെ സ്വർണം വാങ്ങാം.

സോവറിൻ ഗോൾഡ് ബോണ്ടുകൾ എവിടെ നിന്ന് വാങ്ങാം?
എൻഎസ്ഇ, ബിഎസ്ഇ, പോസ്റ്റ് ഓഫീസ്, കൊമേഴ്സ്യൽ ബാങ്ക്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ) എന്നിവയിലൂടെ നിക്ഷേപം നടത്താം.

ഈ സ്കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒരു വർഷത്തിൽ 4 കിലോ വരെ സ്വർണം വാങ്ങാൻ സാധിക്കൂ. അതേ സമയം ഒരു സ്ഥാപനത്തിനോ ട്രസ്റ്റിനോ പരമാവധി 20 കിലോ സ്വർണം വാങ്ങാം.

പലിശ ആനുകൂല്യം
എസ്‌ബിജി സ്കീമിന് കീഴിൽ, എട്ട് വർഷത്തേക്ക് നിക്ഷേപിക്കാം, അതിൽ അഞ്ച് വർഷത്തെ കാലയളവ് പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് പുറത്തുപോകാനുള്ള അവസരം ലഭിക്കും.

നിക്ഷേപിച്ച തുകയ്ക്ക് വാർഷികാടിസ്ഥാനത്തിൽ 2.50 ശതമാനം പലിശ സർക്കാർ നൽകുന്നു. ഈ പലിശ അർദ്ധ വാർഷികാടിസ്ഥാനത്തിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു.

X
Top