ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സേഫ് ലോക്കര്‍ കരാര്‍ പുതുക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നീട്ടി

ന്യൂഡല്‍ഹി: നിലവിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കരാറുകള്‍ പുതുക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നീട്ടി.

2023 ജൂണ്‍ 30-ഓടെ 50 ശതമാനവും 2023 സെപ്റ്റംബര്‍ 30-ഓടെ 75 ശതമാനവും നടപ്പിലാക്കി 2023 ഡിസംബര്‍ 31-ഓടെ പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ നിര്‍ദ്ദേശം.

കൂടാതെ, പുതുക്കിയ കരാറുകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യത ഉറപ്പാക്കണം.

കൂടാതെ, 2023 ജനുവരി 1 ആയിരുന്നു നേരത്തെ നിശ്ചയിച്ച തീയതി. അത് പാലിക്കാത്തതിന് സ്വീകരിച്ച നടപടികള്‍ മരവിപ്പിക്കും.

X
Top