എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. മെയ് 1-ന് അവസാനിച്ച വാരത്തില്‍ ശേഖരം 7.794 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 690.693 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിന് ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതോടെയാണ് വിദേശനാണ്യ ശേഖരത്തില്‍ ഇടിവ് പ്രകടമായി തുടങ്ങിയത്.

സ്വര്‍ണശേഖരത്തിന്റെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ് ഈ ആഴ്ചയിലെ പ്രധാന തിരിച്ചടി. സ്വര്‍ണശേഖരം മാത്രം 5.021 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 115.216 ബില്യണ്‍ ഡോളറിലെത്തി. ഇതിനുപുറമെ, കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ 2.797 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 551.825 ബില്യണ്‍ ഡോളറായിട്ടുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചതും ഈ ഇടിവിന് കാരണമായിട്ടുണ്ട്.

കരുതല്‍ ശേഖരം മൊത്തത്തില്‍ കുറഞ്ഞെങ്കിലും മറ്റ് ചില മേഖലകളില്‍ നേരിയ വര്‍ദ്ധനവ് ദൃശ്യമാണ്. അന്താരാഷ്ട്ര നാണയ നിധിയിലെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് 15 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 18.789 ബില്യണ്‍ ഡോളറായി.

ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ആര്‍ബിഐ അതീവ ജാഗ്രതയോടെയാണ് ഈ സാഹചര്യത്തില്‍ നീങ്ങുന്നത്.

X
Top