ന്യൂഡല്‍ഹി: പച്ചക്കറി വിലയിലെ വന്യമായ വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ”പച്ചക്കറി വില ആഘാതങ്ങള്‍ ആവര്‍ത്തിക്കുന്നത്, -പ്രത്യേകിച്ച് മണ്‍സൂണിന് മുമ്പും ശേഷവും,- തടയാന്‍ ഗതാഗത ശൃംഖലകള്‍, വെയര്‍ഹൗസിംഗ്, സംഭരണ സാങ്കേതികവിദ്യകള്‍, മൂല്യവര്‍ദ്ധന പ്രക്രിയകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിതരണ ശൃംഖലകള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്,” കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
”ജൂലൈയിലെ പണപ്പെരുപ്പ ഡാറ്റ സൂചിപ്പിക്കുന്നത് പണപ്പെരുപ്പത്തിന്റെ അളവ് ഇപ്പോഴും പരിധിയ്ക്ക് പുറത്താണ്് എന്നാണ് .മെയ്, ജൂണ്‍ മാസങ്ങളിലെ മിതത്വത്തിന്റെ സൂചനകളെ പുറംതള്ളാന്‍ വര്‍ദ്ധനവ് കാരണമായി,”റിസര്‍വ് ബാങ്ക് സാമ്പത്തിക ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയാണ് വിഭാഗത്തെ നയിക്കുന്നത്.
സുസ്ഥിരമായ വില, ഉറപ്പുള്ള വിതരണം, കര്‍ഷകര്‍ക്ക് വരുമാനം എന്നിവ ഉറപ്പാക്കാന്‍പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. അത് കാര്യക്ഷമതയിലേക്കും ഉല്‍പാദനക്ഷമതയിലേക്കും നയിക്കും, റിപ്പോര്‍ട്ട് പറഞ്ഞു. സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം തുടങ്ങിയ ആഭ്യന്തര ഘടകങ്ങളുടെ പിന്തുണയോടെ സമ്പദ്വ്യവസ്ഥ വേഗത വീണ്ടെടുക്കുമെന്ന് അതേസമയം റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ പണപ്പെരുപ്പവും ആഗോള മാന്ദ്യം കാരണമുള്ള കയറ്റുമതി ഇടിവും വെല്ലുവിളികളാണ്.