സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ മിച്ചം തുകയില് നിന്ന് റിസര്വ് ബാങ്ക് സര്ക്കാരിന് 2,10,874 കോടി രൂപ ലാഭവീതമായി നല്കും.

ആര്.ബി.ഐ.യില് നിന്ന് ഒരു സാമ്പത്തിക വര്ഷം സര്ക്കാരിനു ലഭിക്കുന്ന ഏറ്റവും ഉയര്ന്ന ലാഭവീതമാണിത്.

2022-23 സാമ്പത്തികവര്ഷം കൈമാറിയ 87,416 കോടിരൂപയെക്കാള് 141 ശതമാനമാണ് വര്ധന. ഒരു ലക്ഷം കോടി രൂപയിലേറെ ലാഭവീതം ഇത്തവണ സര്ക്കാരിന് നല്കുമെന്ന് നേരത്തെതന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

അടിസ്ഥാ നസൗകര്യ മേഖലയില് കൂടുതല് തുക ചെലവിടാനും ധനക്കമ്മി കുറച്ചുനിര്ത്താനും ഈ തുക സഹായകമാകും.

വിദേശ വിനിമയ ആസ്തികളില് നിന്നാണ് ഇത്തവണ ആര്ബിഐക്ക് മികച്ച ആദായം ലഭിച്ചത്. യുഎസ് പോലുള്ള വിദേശ രാജ്യങ്ങളിലെ കടപ്പത്രങ്ങളില് നിന്ന് മികച്ച വരുമാനം ലഭിച്ചു.

പണപ്പെരുപ്പം നേരിടുന്നതിന് ഈ രാജ്യങ്ങള് നിരക്ക് ഉയര്ത്തിയതാണ് കടപ്പത്രങ്ങളുടെ ആദായം കൂടാനിടയാക്കിയത്.

കരുതല് ധനശേഖരം 6.5 ശതമാനം ഉയര്ത്തിയശേഷം ബാക്കിയുള്ള തുകയാകും സര്ക്കാരിന് കൈമാറുക.

കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2019 മുതല് 2022വരയുള്ള കാലയളവില് 5.50 ശതമാനത്തില് നിലനിര്ത്തി ബാക്കി തുക സര്ക്കാരിന് കൈമാറുകയായിരുന്നു.

2022-23 സാമ്പത്തിക വര്ഷം ആറു ശതമാനമായി ശേഖരം ഉയര്ത്തിയിരുന്നു.

X
Top