വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

റെയ്മണ്ട് റിയാൽറ്റി ജൂലായ്-ഓഗസ്റ്റിൽ തന്നെ ലിസ്റ്റ് ചെയ്യും

റെയ്‌മണ്ട്‌ റിയാല്‍റ്റിയെ റെയ്‌മണ്ട്‌ ലിമിറ്റഡില്‍ നിന്നും വിഭജിച്ചതിനെ തുടർന്നുള്ള ലിസ്റ്റിംഗ് നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം തന്നെ നടക്കുമെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

റെയ്‌മണ്ട്‌ റിയാല്‍റ്റിയുടെ ഓഹരികള്‍ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന.
മെയ് ഒന്നിനാണ് റെയ്‌മണ്ട്‌ റിയാല്‍റ്റിയെ റെയ്‌മണ്ട്‌ ലിമിറ്റഡില്‍ നിന്നും വിഭജിച്ചത്.

വിഭജനത്തിനുശേഷം 45-60 ദിവസങ്ങൾക്കുള്ളിൽ റെയ്മണ്ട് റിയാൽറ്റിയുടെ ലിസ്റ്റിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025 ഓഗസ്റ്റിൽ റെയ്മണ്ട് റിയാൽറ്റി ലിസ്റ്റ് ചെയ്യുമെന്നാണ് ചെയർമാൻ ഗൗതം സിംഗാനി കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നത്.

റെയ്‌മണ്ട്‌ ലിമിറ്റഡിന്റെ ഓഹരികള്‍ കൈവശം വെക്കുന്ന ഓഹരിയുടമകള്‍ക്ക്‌ റെയ്‌മണ്ട്‌ ലിമിറ്റഡിന്റെ ഓരോ ഓഹരിക്കും റെയ്‌മണ്ട്‌ റിയാല്‍റ്റിയുടെ ഒരു ഓഹരി വീതം ആയിരിക്കും ലഭിക്കുന്നത്‌. മെയ്‌ ഒന്നിനാണ്‌ വിഭജനം പൂര്‍ത്തിയായത്‌.

റെയ്‌മണ്ട്‌ റിയാല്‍റ്റി ലിസ്റ്റ്‌ ചെയ്യുന്നതോടെ ഈ ഓഹരിയില്‍ വ്യാപാരം ചെയ്യാനാകും. മുംബൈയില്‍ ശക്തമായ സാന്നിധ്യമുള്ള റെയ്‌മണ്ട്‌ റിയാല്‍റ്റി വിഭജനത്തിനു ശേഷം 399 കോടി രൂപ മിച്ചധനവുമായാണ്‌ ബിസിനസിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുന്നത്‌.

X
Top