എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

എയർഇന്ത്യ എക്‌സ്പ്രസ് ലോയൽറ്റി പദ്ധതി വിപുലീകരിക്കുന്നു

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ കൂടുതൽ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് കൂടുതൽ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയൽറ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവിൽ ആഭ്യന്തര ടിക്കറ്റുകളിൽ മാത്രം ലഭിച്ചിരുന്ന ലോയൽറ്റി ഡിസ്‌കൗണ്ട് ഇനിമുതൽ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ ലോയൽറ്റി അംഗങ്ങളുള്ള എയർ ലൈനാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ഓരോരുത്തരുടേയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റർ, എക്‌സ്‌പ്ലോറർ, ഹൈഫ്‌ളയർ, ജെറ്റ്‌സെറ്റർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയൽറ്റി പദ്ധതി.

ആദ്യതട്ടായ ഏവിയേറ്റർ വിഭാഗത്തിലേക്ക് ജോയിനിംഗ്, റിന്യൂവൽ ഫീ ഇല്ലാതെയുള്ള ആജീവനാന്ത അംഗത്വം ലഭിക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും എട്ട് ന്യൂ കോയിനുകൾ നേടാം. വിമാന ടിക്കറ്റ് എടുക്കുമ്പോഴോ വിവിധ റീട്ടെയിൽ, ഇ- കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഫുഡ് ഡെലിവറി, ഹെൽത്ത് കെയർ മേഖലകളിലോ ഒരു കോയിന് ഒരു രൂപ എന്ന നിരക്കിൽ ന്യൂ കോയിൻ ഉപയോഗപ്പെടുത്താം.

ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും മുൻഗണന സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

അർഹരായ ഓരോ ലോയൽറ്റി അംഗത്തിനും എയർ ഇന്ത്യ എക്‌സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതൽ 2500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ഈ ലോയൽറ്റി പദ്ധതിയിൽ ചേരാം.

X
Top