തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

സ്മാ‍ർട്ട്ഫോണുകൾക്ക് വില ഉയരുന്നു

ന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വില ഉയരുന്നു. പുതിയ മോഡലുകൾക്ക് മാത്രമല്ല പഴയ മോഡലുകൾക്ക് പോലും വില ഉയർന്നു. സ്മാർട്ട് ഫോൺ വിതരണത്തിലുണ്ടായിരിക്കുന്ന ക്ഷാമം ഉൾപ്പെടെ വില വർധനക്ക് കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധമാണ് സ്മാർട്ട് ഫോൺ വിപണിയെയും ബാധിച്ചിരിക്കുന്നത്. ലോഞ്ചിനെത്തിയ പല മോഡലുകളും പിന്നീട് ഉയർന്ന വിലയ്ക്കാണ് വിറ്റഴിയുന്നത്.

പഴയ പ്രീമിയം ഫോണുകൾക്കും വില ഉയർന്നു. പല മോഡലുകൾക്കും ഏതാനും മാസമുണ്ടായിരുന്ന ലോഞ്ച് വിലയേക്കാൾ കുത്തനെ നിരക്ക് ഉയർന്നിട്ടുണ്ട്. 2,000 രൂപ മുതൽ 3,500 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. ചില പ്രീമിയം മോഡലുകളിൽ 15,000 രൂപ വരെയാണ് വർദ്ധന. വൺപ്ലസ്, സാംസങ്, വിവോ, നതിംഗ് തുടങ്ങിയ ബ്രാൻഡുകൾ ലോഞ്ചിന് ശേഷം വില വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ സ്മാർട്ട് ഫോൺ വിപണിയിൽ ഇത്തരമൊരു പതിവുണ്ടായിരുന്നില്ല.

വില ഉയർന്നത് ഏതൊക്കെ മോഡലുകൾക്ക്?
സാംസങും വിവിധ മോഡലുകൾക്ക് വില ഉയർത്തി. 2025 ജൂണിൽ 17,499 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഗാലക്‌സി എം36 5ജിക്ക് ഇപ്പോൾ 20,999 രൂപയാണ് വില. ഗാലക്‌സി എം06, ഗാലക്‌സി എഫ്06, ഗാലക്‌സി എം17 5ജി തുടങ്ങിയ മറ്റ് മോഡലുകൾക്കും വില വർധനവ് ഉണ്ടായിട്ടുണ്ട്.

2025 ഡിസംബറിൽ 47,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വൺപ്ലസ് 15ആറിന് ഇപ്പോൾ 50,499 രൂപയാണ് വില. ഇതോടൊപ്പം പുറത്തിറക്കിയ വൺപ്ലസ് പാഡ് ഗോ 2 ൻ്റെ വില 26,999 രൂപയിൽ നിന്ന് 27,999 രൂപയായി ഉയർന്നു.വിവോയുടെ പല മോഡലുകൾക്കും വില ഉയർന്നു.

2026 ഫെബ്രുവരിയിൽ 45,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വിവോ വി70 ഇപ്പോൾ 49,999 രൂപയ്ക്കാണ് വിൽക്കുന്നത്. അതേസമയം വിവോ വി70 എലൈറ്റിൻ്റെ വില 51,999 രൂപയിൽ നിന്ന് 55,999 രൂപയായി ഉയർന്നു.

X
Top