ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

പോര്‍ട്ട്‌ഫോളിയോ ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തി രമേശ് ദമാനി

മുംബൈ: പ്രമുഖ നിക്ഷേപകനായ രമേശ് ദമാനി തന്റെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ പനാമ പെട്രോക്കെമ്മില്‍ നിക്ഷേപം വര്‍ധിപ്പിച്ചു. സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 20,000 ഓഹരികളാണ് രമേശ് സ്വന്തമാക്കിയത്. ഇതോടെ മൊത്തം പങ്കാളിത്തം 1.27 ശതമാനം അഥവാ 6,36,379 ഓഹരികളായി.

ജൂണിലവസാനിച്ച പാദത്തില്‍ 1.26 ശതമാനം അഥവാ 6,16,379 ഓഹരികളാണ് രമേശ് ദമാനിയുടെ പേരിലുണ്ടായിരുന്നത്. 2021 ഡിസംബര്‍ പാദത്തിലാണ് അദ്ദേഹം കമ്പനിയില്‍ നിക്ഷേപം ആരംഭിക്കുന്നത്. 1975 രൂപീകൃതമായ പനാമ പെട്രോകെം പെട്രോളിയം ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ്.

ഗുജ്‌റാത്ത്, മഹാരാഷ്ട്ര, ദമന്‍ എന്നിവിടങ്ങളില്‍ 4 ഉത്പാദനശാലകളാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏതാണ്ട് 10 ശതമാനം ഉയര്‍ന്ന സ്റ്റോക്കാണ് പനാമയുടേത്. 2022 ല്‍ മാത്രം 9 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു.

X
Top