
മുംബൈ: മികച്ച ജൂണ്‍പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കയാണ് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി നസാര ടെക്‌നോളജീസ്. 52 ആഴ്ചയിലെ കുറവ് വിലയായ 475.05 രൂപയില്‍ നിന്നും 16 ശതമാനം വളര്‍ച്ചയാണ് ഓഹരി കുറിച്ചത്. നിലവിലെ വില 530.10 രൂപ.
ജൂണ്‍പാദ മൊത്ത ലാഭം 22 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായിരുന്നു. വരുമാനം 70 ശതമാനം കൂട്ടി.
എന്നാല്‍ സ്‌റ്റോക്കില്‍ അമിത പ്രതീക്ഷ വേണ്ട എന്ന നിലപാടിലാണ് വിദഗ്ധര്‍. ലയനം, ഏറ്റെടുക്കല്‍ എന്നിവയിലൂടെയാണ് കമ്പനി മികച്ച ജൂണ്‍ പാദ ഫലങ്ങള്‍ സൃഷ്ടിച്ചതെന്നും പ്രവര്‍ത്തന മാര്‍ജിന്‍ കുറവാണെന്നും അവര്‍ പറയുന്നു. കമ്പനിയുടെ ജൈവീക വളര്‍ച്ച അവതാളത്തിലാണ്.
അതുകൊണ്ടുതന്നെ തിരുത്തല്‍ വരുത്തിയതിനുശേഷം മാത്രം മതി നിക്ഷേപമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബാഗാദിയ, പ്രോഫിറ്റ് മാര്‍ട്ട് സെക്യൂരിറ്റീസിലെ അവനീഷ് ഗോരക്ഷ്‌കര്‍ എന്നിവര്‍ പറഞ്ഞു.
അടുത്ത പാദങ്ങളിലെ പ്രകടനം വിലയിരുത്തി മാത്രമേ കമ്പനിയുടെ യഥാര്‍ത്ഥ മികവ് അളക്കാനാകൂ. 2021 ഒക്ടോബര്‍ മുതല്‍ കനത്ത വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ് ഈ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി. 52 ആഴ്ചയിലെ കുറഞ്ഞവിലയിലേയ്ക്ക്, കഴിഞ്ഞയാഴ്ച ഓഹരി വീണു.
സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് നസാര. ഓണ്‍ലൈന്‍ ഗെയ്മിംഗ് വ്യാവസായമാണ് പ്രവര്‍ത്തന രംഗം. ഇവരുടെ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ജനകീയമാണ്.
കമ്പനിയുടെ 65,88,620 എണ്ണം അഥവാ 10.03 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്.