ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ക്വാളിറ്റി പവര്‍ 2% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ ഇഷ്യു വിലയില്‍ നിന്നും രണ്ട്‌ ശതമാനം പ്രീമിയത്തോടെ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തു. അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി ഇഷ്യു വിലയില്‍ നിന്നും ആറ്‌ ശതമാനം ഇടിഞ്ഞു.

425 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ഇന്നലെ ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌ 432.05 രൂപയിലാണ്‌. എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌ 430 രൂപയിലാണ്‌.

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 396.75 രൂപ വരെയാണ്‌ ഇടിഞ്ഞത്‌. ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 0.47 ശതമാനം ഡിസ്‌കൗണ്ടാണ്‌ ഉണ്ടായിരുന്നത്‌. ഫെബ്രുവരി 14 മുതല്‍ 18 വരെ നടന്ന ഈ ഐപിഒ 1.29 മടങ്ങ്‌ മാത്രമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

858.70 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിച്ചത്‌. 225 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 623.70 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കുന്ന തുക മെഹ്‌റു ഇലക്‌ട്രിക്കല്‍ ആന്റ്‌ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്‌ എന്ന കമ്പനി ഏറ്റെടുക്കാനായും പ്രവര്‍ത്ത മൂലധനത്തിനായും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി കൈവരിച്ച ശരാശരി പ്രതിവര്‍ഷ വരുമാന വളര്‍ച്ച 28 ശതമാനമാണ്‌. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 182.64 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 300.6 കോടി രൂപയായി വളര്‍ന്നു.

ഇക്കാലയളവില്‍ ലാഭം 46.11 കോടി രൂപയില്‍ നിന്നും 57.9 കോടി രൂപയായി ഉയരുകയും ചെയ്‌തു.

X
Top