
ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 14ന് തുടങ്ങും. 401-425 രൂപയാണ് ഇഷ്യു വില. 26 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
858.70 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. 225 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 633.70 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഐപിയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും 10 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
ക്വാളിറ്റി പവര്‍ ഇലക്‌ട്രിക്കല്‍ എക്വിപ്‌മെന്റ്‌സ് ഐപിഒയ്‌ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 22.59 ശതമാനം പ്രീമിയമാണുള്ളത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കുന്ന തുക മെഹ്‌റു ഇലക്‌ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് എന്ന കമ്പനി ഏറ്റെടുക്കാനായും പ്രവര്‍ത്ത മൂലധനനായും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.