ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വളർച്ചയുടെ പാതയിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ

തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ വളർച്ചയുടെ പാതയിൽ. 2021-22 സാന്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യമായ പുരോഗതിയാണ് നേടിയത്.

കഴിഞ്ഞ സാന്പത്തിക വർഷത്തിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തത്തിൽ 3892.14 കോടി രൂപയുടെ വിറ്റുവരവും 386.05 കോടി രൂപ പ്രവർത്തന ലാഭവും ഉണ്ടാക്കി.

വിറ്റുവരവിൽ മുൻ വർഷത്തേക്കാൾ 17.8 ശതമാനത്തിന്‍റെ വർധനയാണുള്ളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 2020-21നെ അപേക്ഷിച്ച് 2021-22ൽ 17.8 ശതമാനം വർധനവുണ്ടാക്കിയതായും സാന്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വ്യവസായ വകുപ്പിനു കീഴിൽ എട്ടു സ്പിന്നിംഗ് മില്ലുകൾ ഉൾപ്പെടെ ഏഴു സെക്ടറുകളിലായി 42 പൊതുമേഖലാ യൂണിറ്റുകളാണുള്ളത്.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്ര് എന്നിവയാണ് കഴിഞ്ഞ സാന്പത്തികവർഷം ലഭാമുണ്ടാക്കിയ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ.

17 ടെക്സ്റ്റയിൽ മില്ലുകളിൽ അഞ്ച് മില്ലുകൾ പ്രവർത്തന ലാഭം നേടുകയും ബാക്കിയുള്ളവ അവയുടെ നഷ്ടം ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

2021-22 വർഷത്തിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ 248.79 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 218.79 കോടി രൂപ നിലവിൽ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള മൂലധനച്ചെലവ് പദ്ധതികൾക്കും പുതുതായി നിർദേശിച്ച പദ്ധതികൾക്കുമായിരുന്നു.

30 കോടി രൂപ സഹകരണ സ്പിന്നിംഗ് മില്ലുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തന മൂലധന പിന്തുണയ്ക്കായി നീക്കിവച്ചു.

വ്യവസായ മേഖലയിലെ കെമിക്കൽ, ഇലക്ട്രോണിക് മേഖലകൾക്കു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21 കാലയളവിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു.

കെമിക്കൽ മേഖലയിൽ കഴിഞ്ഞ സാന്പത്തിക വർഷം 423.57 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയത്. 2020-21 സാന്പത്തിക വർഷം ഇത് 120.89 കോടിയും 2019-20ൽ 62.05 കോടിയും ആയിരുന്നു.

കേരളത്തിലെ വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുതിനുള്ള പ്രധാന സർക്കാർ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് (കെഎസ്ഐഡിസി).

ഇടത്തരം, വൻകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സുഗമമാക്കുക, സാന്പത്തിക സഹായം ലഭ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ 1961ൽ ആരംഭിച്ചതാണ് കെഎസ്ഐഡിസി.

2018-19 സാന്പത്തിക വർഷത്തിൽ 725.0 കോടി രൂപയായിരുന്ന കെഎസ്ഐഡിസിയുടെ ആകെ ആസ്ഥി 2019-20ൽ 643.02 കോടി രൂപയായും 2020-21ൽ 810.09 കോടി രൂപയായും ഉയർന്നിട്ടുണ്ട്.
2021-22 സാന്പത്തിക വർഷത്തിൽ 428.02 കോടി രൂപയുടെ പദ്ധതികൾക്കാണ് കെഎസ്ഐഡിസി അനുമതി നൽകിയത്.

569.69 കോടി രൂപ മുതൽമുടക്കിൽ 13 പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കി വരുന്നു. ഇത് ഏകദേശം 2350 പേർക്കു തൊഴിൽ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

X
Top