ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

സാങ്കേതിക രംഗത്ത് യുഎസ് കമ്പനികളെ പൂട്ടാൻ യൂറോപ്യൻ യൂണിയൻ

സാങ്കേതിക രംഗത്ത് യുഎസിനേയും യുഎസിലെ വൻകിട കമ്പനികളേയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ നിയമ നിർമാണ നീക്കവുമായി യൂറോപ്യൻ യൂണിയൻ. ആഭ്യന്തര ക്ലൗഡ്, നിർമിത ബുദ്ധി, അർധചാലക വ്യവസായങ്ങൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയൻ ബുധനാഴ്ച പുതിയ നിയമങ്ങൾക്കായുള്ള നിർദേശം മുന്നോട്ടുവെച്ചു. യുഎസിൽ നിന്നുള്ള കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് യൂറോപ്യൻ യൂണിയന്റെ ഈ നീക്കം.

യൂറോപ്പിന് സാങ്കേതിക പരമാധികാരം ഉറപ്പാക്കുന്നതിനും യുഎസ്, ചൈനീസ് എതിരാളികളിൽ നിന്നുള്ള അകലം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെയും ഭാഗമാണ് ക്ലൗഡ് ആൻഡ് എഐ ഡെവലപ്‌മെന്റ് ആക്ട് (Cloud and AI Development Act), ചിപ്സ് ആക്ട് 2.0 (Chips Act 2.0) എന്നിവ യൂറോപ്പ് മുന്നോട്ടുവെക്കുന്നത്. 2030-ഓടെ അർധചാലകങ്ങളുടെ ആഗോള വിപണിയിലെ യൂറോപ്യൻ യൂണിയന്റെ വിഹിതം ഇരട്ടിയാക്കി 20 ശതമാനമായി ഉയർത്താനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.

‘ഞങ്ങളുടെ ആശുപത്രികൾ സുഗമമായി പ്രവർത്തിക്കുന്നതിനും നിലനിർത്തുന്നതിനും ഊർജ ഗ്രിഡുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഞങ്ങൾക്കാവില്ല.’ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രസ്താവനയിൽ പറഞ്ഞു.

വിദേശ ഭരണകൂടത്തിനോ കമ്പനികൾക്കോ തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുത്താനാവുന്ന കിൽ സ്വിച്ചുകളെ (Kill Switches) സംബന്ധിച്ച ആശങ്കയും യൂറോപ്യൻ യൂണിയൻ സാങ്കേതികവിദ്യാ മേധാവി ഹെന്ന വിർക്കുനെൻ പറഞ്ഞു.

‘നിർണായക മേഖലകളിൽ സേവനങ്ങളെ നിയന്ത്രിക്കാനും ഡേറ്റ യൂറോപ്പിൽത്തന്നെ സൂക്ഷിക്കാനും നമുക്ക് എപ്പോഴും സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് നാം ആഗ്രഹിക്കുന്നത്,’ ഹെന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ പുതിയ മാറ്റങ്ങൾ അനുസരിച്ചുള്ള പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
സുപ്രധാന മേഖലകളിലെ നിയന്ത്രണം: ബാങ്കിംഗ്, ഊർജ്ജം, ആരോഗ്യം തുടങ്ങിയ നിർണായക മേഖലകളിലെ ക്ലൗഡ് സേവനങ്ങൾ യൂറോപ്യൻ പരമാധികാരത്തിന് കീഴിലായിരിക്കണം. അമേരിക്കൻ നിയമങ്ങൾ (ഉദാഹരണത്തിന്, Cloud Act) ഉപയോഗിച്ച് വിദേശ കമ്പനികൾ വഴി ഡേറ്റ ചോർത്തുന്നത് തടയാനാണിത്.

പൊതു കരാറുകളിലെ നിബന്ധനകൾ: സുപ്രധാന പൊതു കരാറുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറുകളും ഹാർഡ്‌വേറുകളും യൂറോപ്പിൽ തന്നെ നിർമിച്ചവയാണെന്ന് ഉറപ്പാക്കണം. വിദേശ കമ്പനികൾ യൂറോപ്യൻ ഡേറ്റയും സേവനങ്ങളും നിയന്ത്രിക്കുന്നത് ഒഴിവാക്കാനാണിത്.

പ്രതിരോധ മേഖലയിലെ ഡാറ്റാ സുരക്ഷ: പ്രതിരോധം പോലെയുള്ള അതീവ നിർണായക മേഖലകളിൽ സാങ്കേതികവിദ്യ യൂറോപ്പിൽ നിന്നുള്ളവർ തന്നെ നിയന്ത്രിക്കണമെന്നും, വിവരങ്ങൾ യൂറോപ്പിൽ തന്നെ സൂക്ഷിക്കണമെന്നും കർഷന വ്യവസ്ഥയുണ്ട്.

സെമികണ്ടക്ടർ വിപണിയിലെ ലക്ഷ്യങ്ങൾ: 2030-ഓടെ സെമികണ്ടക്ടറുകളുടെ ആഗോള വിപണി വിഹിതം 20 ശതമാനമായി വർധിപ്പിക്കാൻ പുതിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നു. ഇതിനായി, നിർമ്മാതാക്കളും വാങ്ങുന്നവരും തമ്മിലുള്ള മുൻകൂർ കരാറുകൾ പുതിയ ചിപ്സ് ആക്ട് (Chips Act) വഴി പ്രോത്സാഹിപ്പിക്കും.

ഡാറ്റാ സെന്ററുകൾക്കുള്ള ഇളവുകൾ: യൂറോപ്പിൽ നിർമിച്ച ചിപ്പുകൾ ഉപയോഗിക്കുകയും ഊർജ്ജക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഡാറ്റാ സെന്ററുകൾക്ക് അതിവേഗ അനുമതി ലഭിക്കും. കൂടാതെ, ഇവർക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള ഗ്രിഡ് കണക്ഷനുകളും കുറഞ്ഞ നെറ്റ്‌വർക്ക് ചാർജുകളും ലഭ്യമാക്കും.

X
Top