പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിനെതിരെ സെബിയുടെ ഇടക്കാല നടപടി

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സ്‌ ലിമിറ്റഡിനും അതിന്റെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ രാജേഷ്‌ മേത്തയ്‌ക്കുമെതിരെ സെബി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചു.

സെബി നടത്തിവരുന്ന അന്വേഷണത്തില്‍ കമ്പനി മാനേജ്‌മെന്റും തെറ്റായ സാമ്പത്തിക വിവരങ്ങള്‍ നല്‍കിയതായും ഫണ്ട്‌ വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഉണ്ടായതായും പ്രഥമദൃഷ്ട്യാ കണ്ടെത്തി. അന്വേഷണത്തോട്‌ സഹകരിച്ചില്ലെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ ഏകീകൃത വരുമാനം തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതായി സെബി കണ്ടെത്തി. ഇത്‌ കമ്പനിയുടെ ആകെ റിപ്പോര്‍ട്ട്‌ ചെയ്‌ത ഏകീകൃത വരുമാനത്തിന്റെ 99.80 ശതമാനത്തോളം വരും.

രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരികളില്‍ ഇടപാട്‌ നടത്തുന്നതില്‍ നിന്നും ചെയര്‍മാന്‍ രാജേഷ്‌ മേത്തയെ സെബി വിലക്കി.

സെബിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ രാജേഷ്‌ എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടിലെത്തി.

X
Top