വാണിജ്യ എൽപിജി വില വീണ്ടും കൂടി; സിലിണ്ടറിന് 42 രൂപയുടെ വർധനഇന്ന് മുതൽ എൽപിജി നിയമത്തിൽ മാറ്റംവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖംപെട്രോൾ, ഡീസൽ കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

മില്‍മയുടെ പുതുക്കിയ പാല്‍വില പ്രാബല്യത്തിലായി

തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പുതുക്കിയ മില്‍മ പാലിന്‍റെ വില വര്‍ധന ഇന്നലെ പ്രാബല്യത്തില്‍ വന്നു. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കുക. മേയ് മാസം ആദ്യം ചേര്‍ന്ന മില്‍മ ഫെഡറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

വര്‍ധനയില്‍ 3 രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകര്‍ഷകര്‍ക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.

പാല്‍വില വര്‍ധനവ് നിലവില്‍ വരുന്നതോടെ ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്‍കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു.
പാല്‍ ഉല്‍പാദനച്ചെലവ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാല്‍വില വര്‍ധിപ്പിച്ചത്.

ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികളും തുടര്‍ന്നുള്ള ഇന്ധന വിലക്കയറ്റവും പാലിന്‍റെയും പാല്‍ ഉല്‍പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പാലും പാലുല്‍പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ എന്നിവയുടെ വിലയും വര്‍ധിച്ചു.

നിലവിലെ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീര സഹകരണ മേഖലയെ നിലനിര്‍ത്തുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കും. ഇത് തീരുന്നതിനനുസരിച്ച് പുതുക്കിയ വില പ്രിന്‍റ് ചെയ്ത കവറുകളില്‍ പാല്‍ വിപണിയിലെത്തും. ഉപഭോക്താക്കള്‍ ഇതിനോട് സഹകരിക്കണമെന്ന് മില്‍മ അഭ്യര്‍ഥിച്ചു.

വിവിധ ഇനങ്ങളുടെ പുതുക്കിയ വില ഇപ്രകാരം:
ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ (മില്‍മ സ്മാര്‍ട്ട്): 27 രൂപ.
മില്‍മ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ ചോയ്സ്: 27 രൂപ.
മില്‍മ ടോണ്‍ഡ് മില്‍ക്ക് 5000 എം.എല്‍ – ചോയ്സ്: 270 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍: 28 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 515 എം.എല്‍: 30 രൂപ.
മില്‍മ പ്രൈഡ് (ഒരു ലിറ്റര്‍ ഹോമോജെനൈസ്ഡ്): 60 രൂപ.
മില്‍മ പ്രൈഡ് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 30 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് ഒരു ലിറ്റര്‍: 56 രൂപ.
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (നോണ്‍ ഹോമോജെനൈസ്ഡ്): 30 രൂപ.
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 32 രൂപ.
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് 750 എം.എല്‍ (ബോട്ടില്‍): 60 രൂപ.
കൗ മില്‍ക്ക് ഒരു ലിറ്റര്‍ (ബോട്ടില്‍): 75 രൂപ.
സൂപ്പര്‍ റിച്ച് (സ്റ്റാന്‍ഡഡൈസ്ഡ് എച്ച്എം) ഒരു ലിറ്റര്‍: 65 രൂപ.

X
Top