സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്ബത്തിക ഉപദേശക സമതി ചെയർമാനുമായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു.
പദ്മശ്രീ അവാർഡ് ജേതാവ് കൂടിയാണദ്ദേഹം.

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്കുവഹിച്ചിട്ടുള്ള ബിബേക് ദെബ്രോയ് എഴുത്തുകാരനും കൂടിയാണ്.

മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ സംസ്കൃത ഗ്രന്ഥങ്ങള്‍ വിവർത്തനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.

പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിന്റെ (ജി.ഐ.പി.ഇ.) ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹം അടുത്തിടെ രാജിവെച്ചിരുന്നു.

സ്ഥാപനത്തിന്റെ വൈസ് ചാൻസലർ അജിത്റാനഡെയെ ദേബ്രോയ് പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു രാജി.

X
Top