ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.

ശനിയാഴ്ച രാവിലെ 8.20‌ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.

എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും. ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം 8 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത.

നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.

X
Top