റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

കോഴിയിറച്ചിയുടെ വില നിയന്ത്രണമില്ലാതെ വർധിക്കുന്നു

പാലക്കാട്: കോഴിയിറച്ചിയുടെ വില നിയന്ത്രണമില്ലാതെ വർധിക്കുമ്പോഴും ‘ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ എന്നു മോഹിപ്പിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യം തൊടുന്നില്ല. കഴിഞ്ഞ മാസം കിലോഗ്രാമിന്120 രൂപയായിരുന്ന കോഴിക്ക് ചൊവ്വാഴ്ച 140 –165 രൂപ യാണു വില. കേരള ചിക്കന് ചൊവ്വാഴ്ച 146 രൂപ.

പ്രതിദിനം 12 ലക്ഷത്തോളം കിലോഗ്രാം ചിക്കൻ വിൽക്കുന്ന സംസ്ഥാനത്ത്, കേരള ചിക്കൻ നോഡൽ ഏജൻ‍സിയായ കുടുംബശ്രീ വഴി 3500 കിലോഗ്രാമും കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) വഴി 2,000 കിലോഗ്രാമും വിൽക്കുന്നുണ്ട്. കോഴിക്കുഞ്ഞു മുതൽ തീറ്റ വരെ എല്ലാറ്റിനും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴാണ് വിലനിയന്ത്രണം പാളുന്നത്.

കുടുംബശ്രീ യൂണിറ്റുകൾക്കു കുഞ്ഞുങ്ങളെയും മികച്ച വളർത്തുകൂലിയും നൽകി തിരിച്ചെടുത്തു പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കുകയാണു കേരള ചിക്കൻ പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീ, കെപ്കോ, ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. ഇതിൽ ബ്രഹ്മഗിരി വിപണന രംഗത്തുനിന്നു മാറി.

സ്വന്തം ബ്രീഡർ ഫാ‌മും ഹാച്ചറിയും ബ്രോയ്‌ലർ ഫാമും സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും അതൊന്നും നടന്നില്ല. തമിഴ്നാട്ടിൽ നിന്നു കുഞ്ഞുങ്ങളും തീറ്റയും വാക്സീനും വരുത്തി കർഷകർക്കു നൽകിയാണു പദ്ധതി നടപ്പാക്കുന്നത്.

അതുകൊണ്ടുതന്നെ നിയന്ത്രണം പരോക്ഷമായി സ്വകാര്യ മേഖലയുടെ കൈകളിലാണ്. കുടുംബശ്രീ യൂണിറ്റുകൾക്കു മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും വിപണി പ്രശ്നമായി.‌

X
Top