ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

22 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഐടി ഓഹരി

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതമായി 12 രൂപയും ഇടക്കാല ലാഭവിഹിതമായി 10 രൂപയും പ്രഖ്യാപിച്ചിരിക്കയാണ് പേര്‍സിസ്റ്റന്റ് സിസ്റ്റംസ്. 2023 ജനുവരിയില്‍ കമ്പനി 28 രൂപ ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു.

ഇതോടെ 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 50 രൂപയായി. 2254.47 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ വരുമാനം. മുന്‍പാദത്തേക്കാള്‍ 4 ശതമാനവും മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 38 ശതമാനവും അധികം.

2023 മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ 8350.59 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 251.51 കോടി രൂപയാണ് മാര്‍ച്ച് പാദ അറ്റാദായം. മുന്‍പാദത്തെ അപേക്ഷിച്ച് 6 ശതമാനവും മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25 ശതമാനവും അധികം.

2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 921.09 കോടി രൂപയാണ്. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 34 ശതമാനം കൂടുതലാണ് ഇത്.

X
Top