ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ആദ്യ ബോണസ് ഇഷ്യു: നേട്ടമുണ്ടാക്കി പതഞ്ജലി ഫുഡ്‌സ്

മുംബൈ: ആദ്യ ബോണസ് ഇഷ്യു പ്രഖ്യാപിക്കാനിരിക്കെ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ഓഹരി ചൊവ്വാഴ്ച 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 1675.35 രൂപയിലാണ് ഓഹരിയുള്ളത്.

അതേസമയം നടപ്പ് വര്‍ഷത്തില്‍ കമ്പനി ഓഹരി 7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. ലാഭവിഹിതം വിതരണം ചെയ്യുന്നതില്‍ കണിശത പുലര്‍ത്തുന്ന കമ്പനി നവംബര്‍ 2024 ല്‍ ഓഹരിയൊന്നിന് 8 രൂപയും മാര്‍ച്ച് 2024 ല്‍ 6 രൂപയും ലാഭവിഹിതം നല്‍കിയിരുന്നു.

അതിന് മുന്‍പ് സെപ്തംബര്‍ 2023 ലും സെപ്തംബര്‍ 2022 ലും കമ്പനി ലാഭവിഹിതം വിതരണം ചെയ്തു.2022 ല്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴി 4300 കോടി രൂപ സമാഹരിച്ച കമ്പനിയെ 2019 ലാണ് പതഞ്ജലി ആയുര്‍വേദ 4350 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത്.

X
Top