സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഓറിയന്റ്‌ ടെക്‌നോളജീസ്‌ ഐപിഒ ഓഗസ്റ്റ്‌ 21 മുതല്‍

മുംബൈ: ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റ്‌ ടെക്‌നോളജീസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 21ന്‌ തുടങ്ങും.

ഓഗസ്റ്റ്‌ 23 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 195-206 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 72 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ഓഗസ്റ്റ്‌ 28ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

214.76 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 120 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 94.76 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, ഐടിഇഎസ്‌, ക്ലൗഡ്‌ ആന്റ്‌ ഡാറ്റാ മാനേജ്‌മെന്റ്‌ സര്‍വീസ്‌ തുടങ്ങിയ വിവിധ മേഖലകളിലാണ്‌ കമ്പനി വ്യാപരിച്ചിരിക്കുന്നത്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ എട്ട്‌ ശതമാനവും വില്‍പ്പനയില്‍ 12 ശതമാനവും വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌.

606.86 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം. ഇത്‌ മുന്‍വര്‍ഷം 542.01 കോടി രൂപയായിരുന്നു. ലാഭം 38.3 കോടി രൂപയില്‍ നിന്നും 41.45 കോടി രൂപയായി ഉയര്‍ന്നു.

X
Top