ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ഇന്‍വെസ്കോ മാനുഫാക്ചറിങ് ഫണ്ടിൽ ഓഗസ്റ്റ് 8 വരെ ചേരാനവസരം

ന്‍വെസ്കോ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി മ്യൂചല്‍ ഫണ്ടായ ഇന്‍വെസ്കോ ഇന്ത്യ മാനുഫാക്ചറിങ് ഫണ്ടിന്‍റെ ന്യൂ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് എട്ടു വരെ.

80 മുതല്‍ 100 ശതമാനം വരെ നിക്ഷേപം നിര്‍മാണ മേഖലകളിലെ  ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും വകയിരുത്തി മൂലധന വളര്‍ച്ച നേടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

നിര്‍മാണ മേഖലയിലെ വളര്‍ച്ച പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ ഈ രംഗത്തെ വിവിധ ഘട്ടങ്ങളിലുള്ള 50-60 ഓഹരികളിലാവും നിക്ഷേപം നടത്തുക.

നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. എന്‍എഫ്ഒ വേളയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായുള്ള അധിക നിക്ഷേപവും നടത്താം.

എസ്ഐപിയില്‍ കുറഞ്ഞ അപേക്ഷാ തുക അഞ്ഞൂറു രൂപയും തുടര്‍ നിക്ഷേപങ്ങള്‍ ഓരോ രൂപയുടെ ഗുണിതങ്ങളും ആയിരിക്കും.

X
Top