ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ആദായനികുതി വെരിഫിക്കേഷൻ: സമയപരിധി 30 ദിവസമായി പരിമിതപ്പെടുത്തി

ബെംഗളൂരു: ഇനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇ വെരിഫിക്കേഷൻ/ഹാർഡ് കോപ്പി സമർപ്പിക്കാനുള്ള സമയപരിധി 30 ദിവസമായി പരിമിതപ്പെടുത്തി. നേരത്തെ ഇത് 120 ദിവസം വരെയായിരുന്നു. ആഗസ്റ്റ് 1 മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വന്നിട്ടുള്ളത്.

സമയപരിധിക്കുള്ളിൽ അതായത് ജൂലൈ 31നുള്ളിൽ റിട്ടേൺ ഫയൽ ചെയ്തവർക്ക് ഇ വെരിഫൈ ചെയ്യാൻ ITR V ഫോം ബാംഗ്ലൂർക്ക് അയച്ചു കൊടുക്കാൻ 120 ദിവസത്തെ സമയം ലഭിക്കും. ആഗസ്റ്റ് 1 മുതൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് പുതിയ നിയമം ബാധകം. ആധാർ OTP വഴിയോ EVC ജനറേറ്റ് ചെയ്തോ ഇവെരിഫിക്കേഷൻ പൂർത്തിയാക്കാം .ഇതിനു കഴിയാത്തവർക്ക് ITR V ഡൗൺലോഡുചെയ്ത് ബാംഗ്ലൂർക്ക് അയച്ചുകൊടുക്കാം. ഇനി മുതൽ സാധാരണ തപാലിൽ ലഭിക്കുന്ന ITR V സ്വീകരിക്കില്ല. സ്പീഡ് പോസ്റ്റ് ആയി ലഭിക്കുന്നവ മാത്രമേ സ്വീകരിക്കൂ.

നിശ്ചിത സമയ പരിധിക്കുള്ളിൽ ഇ വെരിഫൈ ചെയ്യുന്ന റിട്ടേണുകൾ സമർപ്പിച്ച തീയതിയിൽ തന്നെ ഫയൽ ചെയ്തതായി കണക്കാക്കും. എന്നാൽ നിശ്ചിത ദിവസത്തിനു ശേഷം ഇ വെരിഫിക്കേഷൻ നടത്തിയാൽ ആ ദിവസം റിട്ടേൺ ഫയൽ ചെയ്തതതായി മാത്രമേ കണക്കാക്കൂ. അതിനാൽ താമസിച്ച് ഇ വെരിഫൈ ചെയ്യുന്നവർക്ക് ലേറ്റ് ഫീയും പലിശയും നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫിക്കേഷൻ നടത്താത്തവർ എത്രയും വേഗം അത് പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

X
Top