2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ജിയോ ഐപിഒ വഴി പുതിയ ഓഹരികളുടെ വില്‍പ്പന മാത്രം

റിലയന്‍സ്‌ ഗ്രൂപ്പില്‍ നിന്നും എത്തുന്ന ജിയോയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി നടത്തുന്നത്‌ പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമായിരിക്കും. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും ഓഹരി വില്‍പ്പന ഉണ്ടാകില്ല. ഇകണോമിക്‌ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

അടുത്ത മാസങ്ങളില്‍ ജിയോയുടെ ഐപിഒ വിപണിയില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഐപിഒ വില സംബന്ധിച്ച്‌ നിലവിലുള്ള ഓഹരിയുടമകള്‍ക്ക്‌ അഭിപ്രായ വ്യത്യാസമുള്ളതു കൊണ്ടാണ്‌ ഒഎഫ്‌എസ്‌ വേണ്ടെന്ന്‌ വെക്കുന്നതെന്നും ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഐപിഒയ്‌ക്ക്‌ ഉയര്‍ന്ന വില നിശ്ചയിക്കണമെന്നാണ്‌ ഓഹരിയുടമകളുടെ ആവശ്യം. അങ്ങനെ ചെയ്‌താല്‍ ചില്ലറ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുമെന്നും ലിസ്റ്റിംഗ്‌ ദിനത്തില്‍ നഷ്‌ടത്തിന്‌ വഴിവെക്കുമെന്നുമാണ്‌ റിലയന്‍സിന്റെ നിലപാട്‌.

ജിയോയുടെ ലിസ്റ്റിംഗ്‌ ജൂലൈയില്‍ മാത്രമെ നടക്കാനിടയുള്ളൂവെന്നും ഇകണോമിക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്‌ മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഗ്രൂപ്പില്‍ നിന്ന്‌ ഒരു ഐപിഒ വിപണിയിലെത്തുന്നത്‌. റിലയന്‍സ്‌ തങ്ങളുടെ പ്രമുഖ ബിസിനസുകളെ വിഭജിക്കാതെ ഒരു കമ്പനിക്ക്‌ കീഴില്‍ നിലനിര്‍ത്തുന്ന രീതിയായിരുന്നു ഇതുവരെ പിന്തുടര്‍ന്നിരുന്നത്‌.

ധനകാര്യ സേവന ബിസിനസ്‌ വിഭജിച്ചതിലൂടെ റിലയന്‍സ്‌ ഈ രീതിക്ക്‌ മാറ്റം കുറിച്ചു. അടുത്ത വര്‍ഷം റിലയന്‍സ്‌ റീട്ടെയിലിന്റെ ഐപിഒയും വിപണിയിലെത്തുമെന്നാണ്‌ പ്രതീക്ഷ. വിവിധ സബ്‌സിഡറികള്‍ ലിസ്റ്റ്‌ ചെയ്യുന്നതിലൂടെ റിലയന്‍സ്‌ ഗ്രൂപ്പിന്‌ കൈവരുന്ന മൂല്യവര്‍ധന ഗണ്യമായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സാധാരണ നിലയില്‍ ഒരു സബ്‌സിഡറി മാതൃകമ്പനിക്ക്‌ കീഴിലായി ലിസ്റ്റ്‌ ചെയ്യാതെ തുടരുമ്പോള്‍ അതിന്റെ വിപണിമൂല്യം 50 ശതമാനം മാത്രമായാണ്‌ കണക്കാക്കുന്നത്‌. അത്‌ ലിസ്റ്റ്‌ ചെയ്യുമ്പോള്‍ മാത്രമാണ്‌ വിപണി പൂര്‍ണമായ മൂല്യം കല്‍പ്പിക്കുന്നത്‌.

X
Top