10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

എക്‌സോൺ മൊബിലുമായി കരാറിൽ ഒപ്പുവച്ച്‌ ഒഎൻജിസി

ഡൽഹി: ഇന്ത്യയുടെ കിഴക്ക്-പടിഞ്ഞാറൻ തീരങ്ങളിൽ ആഴത്തിലുള്ള ജല പര്യവേക്ഷണം നടത്തുന്നതിനായി ആഗോള പെട്രോളിയം ഭീമനായ എക്‌സോൺ മൊബിലുമായി ഒരു കരാറിൽ (HoA) ഒപ്പുവച്ചതായി പ്രഖ്യാപിച്ച്‌ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC).

കിഴക്കൻ മേഖലയിലെ കൃഷ്ണ ഗോദാവരി, കാവേരി നദീതടങ്ങളും, പടിഞ്ഞാറൻ മേഖലയിലെ കച്ച്-മുംബൈ എന്നിവയുമാണ് ഈ സഹകരണത്തിന് കീഴിൽ വരുന്ന മേഖലകൾ. ഒഎൻജിസി പോലുള്ള നാഷണൽ ഓയിൽ കമ്പനിയും (എൻ‌ഒ‌സി) എക്‌സോൺ മൊബിൽ പോലുള്ള ഇന്റർനാഷണൽ ഓയിൽ കമ്പനിയും (ഐ‌ഒ‌സി) തമ്മിലുള്ള പങ്കാളിത്തം മുഴുവൻ ഊർജ്ജ മൂല്യ ശൃംഖലയിലും വ്യക്തമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ സംസാരിച്ച പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ പറഞ്ഞു.

ഇന്ത്യയുടെ ഊർജ സുരക്ഷയിലേക്കുള്ള നടപടികൾ ഉറപ്പാക്കാൻ ഈ കരാർ ഒഎൻജിസിയെ സഹായിക്കും. മഹാരത്‌ന ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയാണ്, ഇന്ത്യൻ ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 71% ഇത് സംഭാവന ചെയ്യുന്നു.

2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനി 15,206 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഒഎൻജിസിയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.55 ശതമാനം ഇടിഞ്ഞ് 135.65 രൂപയിലെത്തി.

X
Top