ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നത് ഇവരിലൊരാൾ

കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഇരുവർക്കും കൂടി 94.72 ശതമാനം.

ഇതിൽ 60.7 ശതമാനം വിറ്റഴിച്ച് ബാക്കി നിലനിർത്താനാണ് കേന്ദ്ര ലക്ഷ്യമെന്ന് സൂചനകളുണ്ട്. കേന്ദ്രം 30.5 ശതമാനവും എൽഐസി 30.2 ശതമാനവും ഓഹരികൾ വിറ്റഴിച്ചേക്കും.

ഐഡിബിഐ ബാങ്ക് ഓഹരികൾ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻബിഡി എമിറേറ്റ്സ് എന്നിവർ ‘യോഗ്യരാണെന്ന’ റിപ്പോർട്ട് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു. ഇതിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് പിൻമാറിയെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. ഫെയർഫാക്സിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.

ഐഡിബിഐ ബാങ്ക് ഓഹരി വിൽപനയുടെ ഭാഗമായുള്ള ധനകാര്യ ടെൻഡർ കേന്ദ്രം ഉടൻ വിളിക്കും. 60.7 ശതമാനം ഓഹരികൾ ക്യാഷ് ഡീലിലൂടെ ഏറ്റെടുക്കാനുള്ള സന്നദ്ധത ഫെയർഫാക്സ് അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

നിലവിൽ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടർമാരാണ് ഫെയർഫാക്സ്. സിഎസ്ബി ബാങ്കിൽ 40 ശതമാനമാണ് ഫെയർഫാക്സിന്റെ ഓഹരി പങ്കാളിത്തം. ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്താൽ സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും.

ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല.

ഐഡിബിഐ ബാങ്കും സിഎസ്ബി ബാങ്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളാണ്. ലയനം വേണ്ടിവന്നാൽ, ഓഹരി വച്ചുമാറ്റം (ഷെയർ സ്വാപ്പിങ്) പ്രതീക്ഷിക്കാം. 5,813 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.

X
Top