ഐപിഒക്കു മുന്നോടിയായി ഒല ഇലക്ട്രിക് ഓഹരികളുടെ വില നിലവാരം പ്രഖ്യാപിച്ചു. 72–76 രൂപ നിലവാരത്തിലായിരിക്കും ഓഹരികൾ. 2 മുതൽ 6 വരെ ഓഹരികൾക്കായി നിക്ഷേപകർക്ക് അപേക്ഷിക്കാം.
ഐപിഒയിലൂടെ 6,100 കോടി രൂപ സമാഹരിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. പ്രമോട്ടർമാരും നിക്ഷേപകരും ചേർന്ന് ഓഫർ ഫോർ സെയിലിലൂടെ 8.49 കോടി ഓഹരികളും വിറ്റഴിക്കും.
ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ 3.8 ലക്ഷം ഓഹരികളാണു വിറ്റഴിക്കുന്നത്. 197 ഓഹരികളുടെ ലോട്ടുകൾക്കാണ് അപേക്ഷിക്കാനാവുക.