രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഹരിത ബോണ്ടുകളിലെ വിദേശ നിക്ഷേപത്തിന് പരിധിയില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: സോവറിന്‍ ഹരിതബോണ്ടുകളിലെ വിദേശ നിക്ഷേപത്തിന് പരിധിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). പൂര്‍ണ്ണമായി പ്രവേശനം നടത്താവുന്ന സെക്യൂരിറ്റികളിലാണ് ഹരിത ബോണ്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ആര്‍ബിഐ, 160 ബില്യണ്‍ രൂപയുടെ (1.93 ബില്യണ്‍ ഡോളര്‍) സോവറിന്‍ ഗ്രീന്‍ ബോണ്ട് ലേലം നടത്തുക.

ഇതില്‍ ആദ്യ ഇഷ്യു ബുധനാഴ്ച നടക്കും. ഹരിത ബോണ്ട് വഴി സമാഹരിക്കുന്ന തുക പൊതുമേഖലാ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഹരിത പദ്ധതികള്‍ക്കാകും ലഭ്യമാക്കുക. വിജ്ഞാപനം ചെയ്ത തുകയുടെ 5 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) ആവശ്യത്തിനും ബോണ്ടുകള്‍ ഉതകും. ‘റിവൈസ്ഡ് സ്‌കീം ഓഫ് അണ്ടര്‍റൈറ്റിംഗ് കമ്മിറ്റ്‌മെന്റ് ആന്‍ഡ് ലിക്വിഡിറ്റി സപ്പോര്‍ട്ട്” അനുസരിച്ചാണ് പ്രാഥമിക ഡീലര്‍മാര്‍ ലേലത്തില്‍ അണ്ടര്‍റൈറ്റിംഗ് നടത്തേണ്ടത്.

ബോണ്ടുകളുടെ ഡിമാന്റ് ഉയരുന്നതിനാല്‍ വായ്പാ ചെലവ് കുറയാന്‍ സാധ്യതയുണ്ട്. സുസ്ഥിര ബോണ്ടിനോടുള്ള ആഭിമുഖ്യവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അനുകൂല മനസ്ഥിതിയും കാരണം ഹരിത ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ഏര്‍പെടുത്തിയാല്‍ മതിയാകും.

X
Top