സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

സോളാർ ഉൽപ്പാദകരുടെ ബില്ലിങ് രീതിയിൽ മാറ്റമില്ല; നിലവിലെ നെറ്റ് മീറ്ററിങ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: സോളാർ ഉത്പാദകരുടെ ബിൽ കണക്കാക്കുന്ന രീതിയിൽ റെഗുലേറ്ററി കമ്മിഷൻ മാറ്റംവരുത്തിയില്ല. നിലവിലുള്ള നെറ്റ് മീറ്ററിങ് രീതി തുടരും. ഇത് മാറ്റി, കൂടുതൽ പണം അടയ്ക്കേണ്ടിവരുന്ന ഗ്രോസ് ബില്ലിങ് രീതിയിലേക്ക്‌ മാറുമെന്നായിരുന്നു ഉത്പാദകരുടെ ആശങ്ക.

ഇതിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പുകളിൽ അവർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ബില്ലിങ് രീതിയിൽ മാറ്റംവരുത്തുന്നില്ലെന്ന് വ്യക്തമാക്കി പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച രണ്ടാം ചട്ടഭേദഗതി കമ്മിഷൻ അന്തിമമായി പ്രഖ്യാപിച്ചു.

ഈ ഭേദഗതിയിൽ നെറ്റ് മീറ്ററിങ്, ഗ്രോസ് ബില്ലിങ് എന്നിവയ്ക്കുപുറമേ നെറ്റ് ബില്ലിങ് രീതിയുടെ നിർവചനവും കമ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിൽ ഏതൊക്കെവിഭാഗം ഉത്പാദകർക്ക് ഏതൊക്കെരീതി ബാധകമാക്കണമെന്നത് ഭാവിയിൽ തീരുമാനിക്കേണ്ടതാണെന്ന് കമ്മിഷൻ പറയുന്നു.

ഭാവിയിൽ ചില വിഭാഗങ്ങൾക്ക് ഗ്രോസ്, നെറ്റ് ബില്ലിങ് നടപ്പാക്കുമെന്നാണ് ഇത് നൽകുന്ന സൂചന.
നെറ്റ് മീറ്ററിങ്ങിൽ ബോർഡ് വൈദ്യുതി വാങ്ങുന്ന ശരാശരിവിലയാണ് ഉത്പാദകർ ഗ്രിഡിലേക്ക്‌ നൽകുന്ന മിച്ചവൈദ്യുതിക്ക് ലഭിക്കുന്നത്. ഇപ്പോഴിത് 3.21 രൂപയാണ്.

എന്നാൽ ഗ്രോസ് മീറ്ററിങ്, നെറ്റ് ബില്ലിങ് എന്നിവയ്ക്ക് ഇത് ബാധകമാകണമെന്നില്ല. നിലയത്തിന്റെ മൂലധന, പരിപാലന ചെലവുകൾ ഉൾപ്പെടെ കണക്കിലെടുത്ത് ഇതിന് പ്രത്യേക നിരക്ക് കണക്കാക്കാം.

2030-ഓടെ കെ.എസ്.ഇ.ബി. വാങ്ങുന്നതിൽ 50 ശതമാനം പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ആയിരിക്കണം. ഈ വർഷം 32 ശതമാനവും അടുത്തവർഷം 42 ശതമാനവുമാണ് ലക്ഷ്യം.

2030-ൽ കേന്ദ്രം നിർദേശിക്കുന്ന ലക്ഷ്യം 40 ശതമാനമാണ്.

X
Top