ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

നിഫ്‌റ്റി എഫ്‌&ഒ കാലാവധി കഴിയുന്നത്‌ തിങ്കളാഴ്‌ചകളില്‍

മുംബൈ: നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റി. ഏപ്രില്‍ നാല്‌ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

നിഫ്‌റ്റി പ്രതിവാര കരാറുകളുടെ കാലാവധി കഴിയുന്നതും തിങ്കളാഴ്‌ചകളിലായിരിക്കും.
എന്‍എസ്‌ഇയുടെ എല്ലാ പ്രതിമാസ കരാറുകളും മാസത്തിലെ അവസാനത്തെ തിങ്കളാഴ്‌ച അവസാനിക്കും.

നിഫ്‌റ്റിക്കു പുറമെ ബാങ്ക്‌ നിഫ്‌റ്റി, ഫിന്‍നിഫ്‌റ്റി, നിഫ്‌റ്റി നെക്‌സ്റ്റ്‌ 50, നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌ എന്നീ സൂചികകളിന്മേലുള്ള എഫ്‌&ഒ കരാറുകള്‍ക്കും മാറ്റം ബാധകമാകും.

ഏപ്രില്‍ 14 തിങ്കളാഴ്‌ച അവധിയായതിനാല്‍ ആ ദിവസം അവസാനിക്കേണ്ട നിഫ്‌റ്റി എഫ്‌&ഒ പ്രതിവാര കരാറുകളുടെ കാലാവധി കഴിയുന്നത്‌ ഏപ്രില്‍ 11 വെള്ളിയാഴ്‌ചയായിരിക്കും.

2024 സെപ്‌റ്റംബറില്‍ സെബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലായി വ്യക്തികളായ എഫ്‌&ഒ ട്രേഡര്‍മാര്‍ നേരിട്ട നഷ്‌ടം 1.8 ലക്ഷം കോടി രൂപയാണ്‌.

ഒരു കോടിയില്‍ പരം വരുന്ന ട്രേഡര്‍മാരില്‍ 93 ശതമാനത്തിനും ശരാശരി രണ്ട്‌ ലക്ഷം രൂപ വീതം നഷ്‌ടം സംഭവിച്ചു. ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവെച്ച നാല്‌ ലക്ഷം ട്രേഡര്‍മാര്‍ക്ക്‌ ശരാശരി 28 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത്‌.

2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ്‌ ഈ നഷ്‌ടം സംഭവിച്ചത്‌. ഇടപാടിനുള്ള ചെലവുകള്‍ തട്ടികിഴിച്ചതിനു ശേഷം ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാക്കിയ ട്രേഡര്‍മാര്‍ ഒരു ശതമാനം മാത്രമാണ്‌.

X
Top