
മുംബൈ: ആഴ്ചാവസാനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 980.93 പോയിന്റ് അഥവാ 1.61 ശതമാനം താഴ്ന്ന് 59,845.29 ലെവലിലും നിഫ്റ്റി 320.50 പോയിന്റ് അഥവാ 1.77 ശതമാനം താഴ്ന്ന് 17806.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 468 ഓഹരികള്‍ മുന്നേറിയപ്പോള്‍ 3018 എണ്ണമാണ് തിരിച്ചടി നേരിട്ടത്.
61 എണ്ണത്തിന്റെ വിലകളില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്ട്‌സ്,അദാനി എന്റര്‍പ്രൈസസ്,ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വലിയതോതില്‍ നഷ്ടം നേരിട്ടവ. എല്ലാ മേഖല സൂചികകളും ദുര്‍ബലമായി.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 3.4 ശതമാനവും 4 ശതമാനവുമാണ് പൊഴിച്ചത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നിലംപൊത്തിയത്, കോടക് സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച വൈസ്് പ്രസിഡന്റ് അമല്‍ അത്വാലെ പ്രതികരിക്കുന്നു. നിര്‍ണ്ണായ സപ്പോര്‍ട്ട് ലെവലിന് താഴെയാണ് സൂചികകള്‍.
ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ കോവിഡ് പടരുന്നതും പ്രതീക്ഷിച്ചതിലും ഉയര്‍ന്ന യുഎസ് ജിഡിപി ഡാറ്റയും വിനയായി. ഫെഡ്, നയം കര്‍ശനമാക്കുമെന്ന ഭീതി യാണ് വിപണികളെ ഭരിക്കുന്നത്. നിഫ്റ്റി 18000 ത്തിന് താഴെ നില്‍ക്കുന്നതിനാല്‍ തിരുത്തല്‍ തുടരുമെന്നും അത്വാലെ പറയുന്നു.