ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

നേട്ടത്തിലായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി കരുത്താര്‍ജ്ജിക്കുന്നത്. സെന്‍സെക്‌സ് 156.63 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 58,222.10 ത്തിലും നിഫ്റ്റി 57.50 അഥവാ 0.33 ശതമാനം ഉയര്‍ന്ന് 17,331.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മൊത്തം 2302 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1054 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 126 ഓഹരി വിലകളില്‍ മാറ്റമില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയവ.

ഭാരതി എയര്‍ടെല്‍, എച്ച്‌യുഎല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ കൂടുതല്‍ നഷ്ടം നേരിട്ടു. സെക്ടറുകളില്‍, എഫ്എംസിജിയും ഫാര്‍മയും നേരിയ തോതില്‍ താഴ്ന്നപ്പോള്‍, മെറ്റല്‍, റിയല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1ശതമാനം വീതമാണ് മെച്ചപ്പെട്ടത്.

ആഗോള വിപണികള്‍ സമ്മിശ്ര പ്രകടനം കാഴ്ചവയ്ക്കുമ്പോളും ഇന്ത്യന്‍ വിപണികള്‍ പ്രതിരോധം നിലനിര്‍ത്തുകയാണെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പ്രതികരിക്കുന്നു. എണ്ണവില കുതിച്ചുയരുമ്പോഴും നേട്ടമുണ്ടാക്കിയത് അതാണ് കാണിക്കുന്നത്. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ റാലിയെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.

X
Top