അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

നേട്ടം നിലനിര്‍ത്തി നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തുടക്കത്തില്‍ നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 120.26 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 81394.01 ലെവലിലും നിഫ്റ്റി 30.85 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 24907.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

166 ഓഹരികള്‍ മുന്നേറുമ്പോള്‍ 104 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 26 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. നിഫ്റ്റി മീഡിയ 0.73 ശതമാനവും ഇന്‍ഫ്ര 0.69 ശതമാനവും എനര്‍ജി 0.36 ശതമാനവും ഉയര്‍ന്നപ്പോള്‍ വാഹനം 0.28 ശതമാനവും ഫാര്‍മ 0.15 ശതമാനവും ഇടിഞ്ഞു.

എഫ്എംസിജി, പൊതുമേഖല ബാങ്ക്, ലോഹം എന്നിവ മാറ്റമില്ലാതെ തുടര്‍ന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് മികച്ച നേട്ടങ്ങള്‍ കൊയ്യുന്നത്.

അതേസമയം ശ്രീരാം ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് , സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു.

X
Top