ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

നേട്ടത്തില്‍ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി, നിഫ്റ്റി 24600 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 72.96 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 8062.87 ലെവലിലും നിഫ്റ്റി 8.40 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 24627.75 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1523 ഓഹരികള്‍ മുന്നേറുമ്പോള്‍ 1621 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 151 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ലൈഫ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്‌സ്, മാരുതി സുസുക്കി എന്നിവയാണ് മികച്ച തോതില്‍ ഉയര്‍ന്നത്.

ഭാരത് ഇലക്ട്രോണിക്‌സ്, ഒഎന്‍ജിസി, ജിയോ ഫൈനാന്‍ഷ്യല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നിവ ഇടിഞ്ഞു.മേഖലകളില്‍ ഐടി, ഫാര്‍മ എന്നിവ അരശതമാനം വീതം ഉയര്‍പ്പോള്‍ ലോഹം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ നേട്ടം നേരിയ തോതിലാണ്.

X
Top