നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍/cial) വാർഷിക പൊതുയോഗത്തില്‍ ചുറ്റുമതില്‍ സുരക്ഷാ കവചവും പുതിയ ടി3 ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
വിമാനത്താവള ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷയ്‌ക്ക് ഒരുക്കിയ അത്യാധുനിക ഇലക്‌ട്രോണിക് കവചത്തിന്റെ നിർമ്മാണ ചെലവ് മുപ്പത് കോടി രൂപയാണ്. ഇന്റർനാഷണല്‍ ടെർമിനലില്‍ വിസ്തൃതിയും സുഖസൗകര്യങ്ങളും വർദ്ധിപ്പിച്ച് പുതുക്കിയ ലോഞ്ചാണ് പ്രവർത്തനം തുടങ്ങിയത്.
സിയാലിന്റെ വാർഷിക കണക്കുകള്‍ക്കും യോഗം അംഗീകാരം നല്‍കി. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്‌ടർ ബോർഡ് മെമ്ബർമാരും യോഗത്തില്‍ സംബന്ധിച്ചു.