Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വേനൽക്കാല ഷെഡ്യൂൾ ആയി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ വേനൽക്കാല വിമാന സർവീസ് സമയ വിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് പ്രാബല്യം. ഇപ്പോൾ ശീതകാല പട്ടികയിൽ ആകെ 1202 സർവീസുകളുള്ളത് പ്രതിവാരം 1484 എണ്ണമായി മാറും.

രാജ്യാന്തര സെക്ടറിൽ 23 എണ്ണവും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ നിന്നു സർവീസ് നടത്തുന്നത്. 332 രാജ്യാന്തര സർവീസുകളും 410 ആഭ്യന്തര സർവീസുകളുമാണ് വേനൽക്കാല പട്ടികയിലുള്ളത്.

രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ് : 51 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 45. ഇൻഡിഗോ: 63, എയർ ഇന്ത്യ എക്സ്പ്രസ് 44, സ്‌പൈസ്‌ ജെറ്റ് – 21 എന്നിവരാണ് പ്രമുഖ വിമാന കമ്പനികൾ.

ഇൻഡിഗോയുടെ കൊച്ചി – റാസൽഖൈമ പ്രതിദിന വിമാന സർവീസ്, കൊച്ചിയിൽ നിന്ന് പുതിയ രാജ്യാന്തര സെക്ടറിന് വഴി തെളിക്കും. എയർ ഇന്ത്യയുടെ യുകെ വിമാന സർവീസ് ഹീത്രോവിന് പകരം ലണ്ടൻ (ഗാറ്റ്‌വിക്ക്)-ലേക്ക് മാറ്റിയിട്ടുണ്ട്.

എയർ ഏഷ്യ ബർഹാദ് ക്വാലലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സർവീസുകളും അധികമായി ആരംഭിക്കും.ഇതോടെ ക്വാലലംപൂരിലേക്ക് ആഴ്ചയിൽ 34 സർവീസുകളാകും.

ആഭ്യന്തര പ്രതിവാര വിമാന സർവീസുകളിൽ ബെംഗളൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡൽഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും ഉണ്ടായിരിക്കും.

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയിൽ വ്യോമയാന മേഖലയിലെ വികസനങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്കായി സിയാൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

X
Top