ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025ല്‍ ന്യൂ ഏജ്‌ ഓഹരികള്‍ 50% വരെ ഇടിഞ്ഞു

മുംബൈ: അമിതമായ വിലയും ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ദുര്‍ബലമായ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ന്യൂ ഏജ്‌ ഓഹരികളെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിലേക്ക്‌ നയിച്ചു.

ഈ വര്‍ഷം 50 ശതമാനം വരെയാണ്‌ ന്യൂ ഏജ്‌ ഓഹരികള്‍ ഇടിവ്‌ നേരിട്ടത്‌. ഡിജിറ്റല്‍ വാലറ്റ്‌ സേവനം നല്‍കുന്ന ഫിന്‍ടെക്‌ കമ്പനിയായ വണ്‍ മൊബിക്വിക്‌ സിസ്റ്റംസിന്റെ ഓഹരി വില 2025ല്‍ 53 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ 289 രൂപ ഇഷ്യു വിലയില്‍ ഐപിഒ നടത്തിയ വണ്‍ മൊബിക്വിക്‌ സിസ്റ്റംസ്‌ 59 ശതമാനം പ്രീമിയത്തോടെ 442.25 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌.

698 രൂപ വരെ വില ഉയര്‍ന്ന ഈ ഓഹരി ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌ 276.25 രൂപയിലാണ്‌. ബ്രെയിന്‍ബീസ്‌ സൊല്യൂഷന്‍സ്‌, യൂണികോമേഴ്‌സ്‌ സൊല്യൂഷന്‍സ്‌, ഓല ഇലക്‌ട്രിക്‌ മൊബിലിറ്റി എന്നീ ഓഹരികള്‍ 2024 ഓഗസ്റ്റില്‍ പബ്ലിക്‌ ഇഷ്യു നടത്തുമ്പോള്‍ നിക്ഷേപകരുടെ മികച്ച പ്രതികരണമാണ്‌ ലഭിച്ചിരുന്നത്‌.

2025ല്‍ ഈ ഓഹരികള്‍ യഥാക്രമം 42%, 37%, 34% എന്നിങ്ങനെ ഇടിവ്‌ നേരിട്ടു. മൂന്ന്‌ ഓഹരികളും ഇഷ്യു വിലയില്‍ നിന്നും താഴെയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

ഫസ്റ്റ്‌ക്രൈ എന്ന ബ്രാന്റില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ബ്രെയിന്‍ബീസ്‌ സൊല്യൂഷന്‍സ്‌ ബിഎസ്‌ഇയില്‍ ഇഷ്യു വിലയില്‍ നിന്നും 34 ശതമാനം പ്രീമിയത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌.

യൂണികോമേഴ്‌സ്‌ സൊല്യൂഷന്‍സിന്റെ ലിസ്റ്റിംഗ്‌ 113 ശതമാനം പ്രീമിയത്തോടെയായിരുന്നു. ഓല ഇലക്‌ട്രിക്‌ ഇഷ്യു വിലയില്‍ നിന്നും കാര്യമായ വ്യത്യാസമില്ലാതെയാണ്‌ ലിസ്റ്റ്‌ ചെയ്‌തതെങ്കിലും പിന്നീട്‌ 100 ശതമാനം വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നവംബറില്‍ ലിസ്റ്റ്‌ ചെയ്‌ത സ്വിഗ്ഗി ഈ വര്‍ഷം 40 ശതമാനമാണ്‌ ഇടിഞ്ഞത്‌.

390 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഈ ഓഹരി ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌ 350 രൂപയിലാണ്‌. നൈക, ഹൊനാസ കണ്‍സ്യൂമര്‍, സൊമാറ്റോ, ഈസിട്രിപ്‌ പ്ലാനേഴ്‌സ്‌, ഡെല്‍ഹിവറി, പേടിഎം, പിബി ഫിന്‍ടെക്‌ എന്നീ ഓഹരികള്‍ 2025ല്‍ മൂന്ന്‌ ശതമാനത്തിനും 47 ശതമാനത്തിനും ഇടയില്‍ നഷ്‌ടം നേരിട്ടു.

X
Top