ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരുംതൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയാക്കി വർധിപ്പിച്ച് കേന്ദ്രംഇന്ത്യയിലേക്ക് വീണ്ടും ഗൾഫ് ഇന്ധനം പ്രവഹിക്കുന്നു

സർക്കാർ സ്‌കൂളുകളിലെ 1420 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് പഠനത്തിൽ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്കായി 2025–2026 വർഷത്തെ മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ 1420 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകിയത്. ഓരോ വിദ്യാർത്ഥിക്കും 3000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമാണ് നൽകിയത്. പാലാരിവട്ടത്തെ മുത്തൂട്ട് ഫിനാൻസിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് കുസാറ്റ് മുൻ പ്രോ വൈസ് ചാൻസിലർ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുത്തൂട്ട് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂട്ട് അധ്യക്ഷത വഹിച്ചു. മുത്തൂട്ട് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ് അവാർഡുകൾ വിതരണം ചെയ്തു.

കേരളത്തിന് പുറമെ ചെന്നൈ, മധുരൈ, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഗോവ, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളിൽ ഇതിനകം പദ്ധതി നടപ്പാക്കി. എറണാകുളം, ആലുവ വിദ്യാഭ്യാസ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് കേരളത്തിൽ നിന്നു തിരഞ്ഞെടുത്തത്. കഴിഞ്ഞ 16 വർഷങ്ങളിലായി 3.31 കോടി രൂപ ചെലവഴിച്ച് 11,919 വിദ്യാർത്ഥികൾക്കാണ് ഇതിനകം മുത്തൂട്ട് എം. ജോർജ് എക്‌സലൻസ് അവാർഡുകൾ വഴി പഠനത്തിന് പിന്തുണ നൽകിയിട്ടുള്ളത്. സിഎസ്ആർ പദ്ധതിയിൽ തങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് വിദ്യാഭ്യാസ ശാക്തീകരണത്തിനാണെന്ന് മുത്തൂട്ട് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂട്ട് പറഞ്ഞു. മുത്തൂട്ട് എം. ജോർജ് എക്‌സലൻസ് അവാർഡിലൂടെ പ്രതിഭകളെ ചെറുപ്പത്തിലേ അംഗീകരിക്കുന്നതിനൊപ്പം അവരുടെ ആഗ്രഹങ്ങളെ പിന്തുടരാനുള്ള പ്രോത്സാഹനവും നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ രാജഗിരി ബിസിനസ് സ്‌കൂളിലെ അസോസിയേറ്റ് ഡീൻ ഡോ. ആൻജെല സൂസൻ മാത്യൂ മുഖ്യാതിഥിയായി.

X
Top