കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ച് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (എംആർഐബിഎസ്) തങ്ങളുടെ പുതിയ ഓഫീസ് കൊച്ചിയിലെ പാലാരിവട്ടത്ത് ആരംഭിച്ചു.

137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്.

പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം കുട്ടുക്കാരൻ ഗ്രൂപ്പ് സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർ നവീൻ ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ നടന്നു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ തോമസ് ജോർജ്ജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, മുത്തൂറ്റ് ഓട്ടോമൊബൈൽസ് സി ഇ ഒ റെമി മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് നോൺ-ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി മനോജ് വർഗീസ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി പ്രതീപ് കെ എം, ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് വലുതും ചെറുതുമായ കോർപറേറ്റ് സ്ഥാപനങ്ങൾക്കും, റീറ്റെയിലർമാർക്കും അവരുടെ ആവശ്യങ്ങൾക്കനുസൃതമായുള്ള ഏറ്റവും മികച്ച ഇൻഷുറൻസ് സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ്.

ഇതോടൊപ്പം, ലൈഫ് ഇൻഷുറൻസ്, പെൻഷൻ, ഗ്രാറ്റുവിറ്റി, ആരോഗ്യ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, ഭവന ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, ലീഗൽ റിസ്ക്ക്, സൈബർ റിസ്ക്ക് തുടങ്ങിയവയ്ക്കു വേണ്ട ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ സംബന്ധിച്ച സേവനങ്ങൾ നൽകുന്നുണ്ട്.

ഞങ്ങളുടെ പുതിയ സ്റ്റാൻഡ് എലോൻ ഓഫീസ് കൊച്ചി നഗരത്തിൽ ഉത്ഘാടനം ചെയ്യാനായി എന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ അറിയിച്ചു.

X
Top