തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ഇലക്ട്രിക് ത്രീ-വീലറുകള്‍ അവതരിപ്പിക്കാൻ ഹ്യുണ്ടായ് – ടിവിഎസ് സഹകരണം

കൊച്ചി: രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ഇലക്ട്രിക് ത്രീ-വീലറുകള്‍ വികസിപ്പിക്കാനും വാണിജ്യടിസ്ഥാനത്തില്‍ പുറത്തിറക്കാനുമായി ഹ്യുണ്ടായ് മോട്ടര്‍ കമ്പനിയും ടിവിഎസ് മോട്ടര്‍ കമ്പനിയും സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച ഇ3ഡബ്ല്യു കോണ്‍സെപ്റ്റിന്‍റെ വിജയത്തെ തുടര്‍ന്നാണ് ഈ സഹകരണം.

വാഹനത്തിന്‍റെ ഡിസൈനിനും ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഹ്യുണ്ടായ് നേതൃത്വം നല്‍കും. ടിവിഎസ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമും പ്രാദേശിക വിപണിയിലെ അറിവും ഉപയോഗിച്ച് വാഹന വികസനത്തില്‍ പങ്കാളികളാകും.

മഴക്കാലത്തെ റോഡുകള്‍ക്ക് അനുയോജ്യമായ അഡാപ്റ്റീവ് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കായുള്ള തെര്‍മല്‍ മാനേജ്മെന്‍റ്, സുരക്ഷിതമായ യാത്രയ്ക്കായുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ വാഹനത്തിലുണ്ടാകും.

യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫ്ളെക്സിബിള്‍ ഇന്‍റീരിയര്‍ കോണ്‍ഫിഗറേഷന്‍ വാഹനത്തിന്‍റെ പ്രത്യേകതയാണ്.
വാഹനത്തിന്‍റെ പ്രധാന ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇത് രാജ്യത്ത് ഓട്ടോമോട്ടീവ് സപ്ലൈ ചെയിന്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വാഹനത്തിന്‍റെ വില കുറയ്ക്കാനും സഹായിക്കും.

ഇരു കമ്പനികളും ചേര്‍ന്ന് തങ്ങളുടെ ആദ്യ വാഹനം ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലര്‍ വിപണിയായ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടിവിഎസ് മോട്ടറിനായിരിക്കും വാഹനത്തിന്‍റെ പ്രാദേശിക വിപണന ചുമതല.

X
Top