ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

1 ലക്ഷം രൂപ 15 വര്‍ഷത്തില്‍ 1.91 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി സൃഷ്ടിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് സോളാര്‍ ഇന്‍ഡസ്ട്രീസിന്റേത്.

ഓഹരി വില ചരിത്രം
3411 രൂപയില്‍ നിന്നും 3827 രൂപയിലേയ്ക്ക് കഴിഞ്ഞ ഒരു മാസത്തില്‍ ഉയര്‍ന്ന ഓഹരി 12 ശതമാനം നേട്ടം സ്വന്തമാക്കി. ആറ് മാസത്തില്‍ 45 ശതമാനവും 2022 ല്‍ 60 ശതമാനവും ഒരു വര്‍ഷത്തില്‍ 90 ശതമാനവും വളര്‍ച്ച കൈവരിച്ച ഓഹരിയുടെ 5 വര്‍ഷത്തെ നേട്ടം 320 ശതമാനമാണ്.

910 രൂപയില്‍ നിന്നും 3827 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 15 വര്‍ഷത്തില്‍ 191 മടങ്ങ് ശക്തിയാര്‍ജ്ജിക്കാനും സ്‌റ്റോക്കിന് സാധിച്ചു.

നിക്ഷേപത്തിന്റെ ഇംപാക്ട്
ഒരു മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.12 ലക്ഷം രൂപയായി മാറുമായിരുന്നു. ആറ് മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 1.45 ലക്ഷം രൂപയായും ഒരു വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1.90 ലക്ഷം രൂപയായും 5 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ 4.20 ലക്ഷം രൂപയായും 1 ലക്ഷം മാറിയിരിക്കും.

15 വര്‍ഷമായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 1.91 കോടി രൂപയായും മാറും.

X
Top