സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

എച്ച്1ബി വിസക്ക് കുത്തനെ നിരക്ക് ഉയരും

ന്യൂയോർക്ക്: ഇന്ത്യാക്കാ‍ർക്ക് കനത്ത തിരിച്ചടി. യുഎസിലേക്കുള്ള എച്ച്1ബി വിസക്ക് ചെലവേറും . ഇനി 30 ശതമാനം അധിക ചിലവ് വരും എന്നാണ് സൂചന. പുതിയ നിർദേശം യുവ പ്രതിഭകൾക്കുള്ള അവസരങ്ങൾ കുറഞ്ഞേക്കും. തൊഴിലുടമകൾ കൂടുതൽ വേതനം നൽകാൻ മടിക്കുന്നത് യുവാക്കൾക്ക് തിരിച്ചടിയാകാനാണ് സാധ്യത.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശപ്രകാരം സാൻ ഫ്രാൻസിസ്കോയിലെ ഒരു എൻട്രി ലെവൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് എച്ച് 1 ബി വിസ നേടുന്നതിനായി പ്രതിവർഷം 162,000 ഡോളർ നൽകേണ്ടതുണ്ട്. ഏകദേശം 30 ശതമാനം നിരക്കാണ് ഉയരുന്നത്. ഡാളസിൽ നിരക്ക് 113,000 ഡോളറും ന്യൂയോർക്കിൽ 132,000 ഡോളറും ആയി നിരക്ക് ഉയരും.

വൈറ്റ് കോളർ ജോലികൾക്കായി യുഎസിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ആകർഷകമായ വിസ ഓപ്ഷനായിരുന്നു ഇത്. വിദേശികൾ അമേരിക്കക്കാരുടെ വേതനം കുറയ്ക്കുന്നത് തടയാൻ പുതിയ പരിഷ്കാരങ്ങൾ സഹായകരമാകുമെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ പക്ഷം.

എൻട്രി ലെവൽ നിയമനങ്ങൾ കുറച്ച് കമ്പനികൾ
ഇമിഗ്രേഷൻ ഡാറ്റ കമ്പനികളായ ലോഫള്ളി ആൻഡ് ത്രെഷോൾഡിന്റെ ഡാറ്റ അനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കാനുള്ള പദ്ധതി വിദേശികളെ നിയമിക്കുന്ന അമേരിക്കൻ തൊഴിലുടമകൾക്കും ബാധ്യതയാണ്. വൈറ്റ് കോളർ ജോലി വിദേശികൾക്ക് നൽകുന്ന തൊഴിലുടമകൾക്ക് 12 മാസത്തിനുള്ളിൽ കുറഞ്ഞത് 1800 കോടി ഡോളർ ചിലവാകും.

നിലവിലുള്ള മിക്ക എച്ച്-1ബി വിസകളും ഉയർന്ന നിരക്കിൽ പുതുക്കേണ്ടിവരും. മൂന്ന് വർഷത്തിനുള്ളിൽ ചെലവ് 4300 കോടി ഡോളറലെത്തും. അമേരിക്കക്കാർക്ക് തൊഴിലിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് പുതിയ മാറ്റങ്ങൾ.

എല്ലാത്തരം കുടിയേറ്റങ്ങളും തടയുമെന്ന വാഗ്ദാനത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രചാരണം നടത്തിയത്. നിയമവിരുദ്ധമായി അമേരിക്കൻ അതിർത്തി കടന്നവരെ പിടികൂടുന്നതിലും നാടുകടത്തുന്നതിലും തുടക്കം മുതൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

തൊഴിൽ രംഗത്തും അമേരിക്കക്കാർക്ക് ആധ്യപത്യം നൽകുന്ന സമീപനമാണ് ട്രംപിൻ്റേത്. ചെലവ് വർദ്ധിച്ചതിനാൽ, തൊഴിലുടമകൾ എൻട്രി ലെവൽ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസകൾ ഇതിനകം വെട്ടിക്കുറക്കുകയാണ്.

X
Top