ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

അനിൽ അംബാനിയുടെ അറസ്റ്റ്: കേന്ദ്ര ഏജൻസികൾ തീരുമാനിക്കട്ടെയെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: നാൽപ്പതിനായിരം കോടി രൂപയുടെ വായ്‌പാ തട്ടിപ്പുകേസിൽ റിലയൻസ് കമ്യൂണിക്കേഷൻസ്‌ തലവൻ അനിൽ അംബാനിയെ അറസ്റ്റ്‌ ചെയ്യുന്നതിൽ തീരുമാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ വിട്ട്‌ സുപ്രീംകോടതി.

കേസിന്‌ മേൽനോട്ടം വഹിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിടുന്നില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.

രാജ്യചരിത്രത്തിലെ വലിയ ബാങ്ക്‌തട്ടിപ്പെന്നുകാട്ടി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇ എ എസ്‌ ശർമ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ്‌ പരിഗണിച്ചത്‌. അന്വേഷണം ദിശ തെറ്റിയാൽ ഇടപെടാമെന്ന് കോടതി ഉറപ്പുനൽകി.

X
Top