വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ബോണസ് ഓഹരി പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: 1:2 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ശിവാലിക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള 2 ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ഒരു ഓഹരി ബോണസായി ലഭ്യമാക്കും. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ബോണസ് ഓഹരി വിതരണത്തിന് ഫ്രീ റിസര്‍വ്, സെക്യൂരിറ്റീസ് പ്രീമിയം അക്കൗണ്ടിലുള്ള 17,949.8 ലക്ഷം രൂപ ചെലവഴിക്കും. ഒക്ടോബര്‍ 28 ഓടെ വിതരണം പൂര്‍ത്തിയാകും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ശിവാലിക്ക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ് ലിമിറ്റഡിന്റേത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 8 മടങ്ങ് വളരാനും ഓഹരിയ്ക്കായി. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 17 കോടി രൂപയാക്കാനും സാധിച്ചു.തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 11 കോടി രൂപമാത്രമായിരുന്നു ലാഭം. വില്പന വരുമാനം 40 ശതമാനം ഉയര്‍ത്തി 98 കോടി രൂപയായി. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 32 ശതമാനമാണ്.

തെര്‍മോസ്റ്റാറ്റിക് ബൈമെറ്റല്‍/ട്രിമെറ്റല്‍ സ്ട്രിപ്പുകള്‍, ഘടകങ്ങള്‍, സ്പ്രിംഗ് റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍സ്, മള്‍ട്ടിഗേജ് ഉള്ള ഇബി വെല്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, കോള്‍ഡ് ബോണ്ടഡ് ബൈമെറ്റല്‍ സ്ട്രിപ്പുകള്‍ ,ഭാഗങ്ങള്‍ മുതലായവ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ് ശിവാലിക് ബൈമെറ്റല്‍ ലിമിറ്റഡ്.

X
Top