സാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

എസ്ബിഐ അറ്റാദായം 19,684 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 5.6 ശതമാനം വർദ്ധനയോടെ 19,684 കോടി രൂപയായി.

മുൻവർഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായം 18,634 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ വരുമാനം 4.1 ശതമാനം ഉയർന്ന് 44,380 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം അവലോകന കാലയളവില്‍ 2.81 ശതമാനമായി കുറഞ്ഞു.

മൊത്തം നിഷ്ക്രിയ ആസ്തി 1.49 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം വായ്പയില്‍ 16.87 ശതമാനവും നിക്ഷേപ സമാഹരണത്തില്‍ 11.03 ശതമാനവും വളർച്ച നേടി.

വിപണി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്തതിനാല്‍ എസ്.ബി.ഐ ഓഹരികള്‍ ഇന്നലെ ഏഴ് ശതമാനം ഇടിഞ്ഞ് 1,010.90 രൂപയിലേക്ക് മൂക്കുകുത്തി.

ഓഹരി ഒന്നിന് 17.35 രൂപ ലാഭവിഹിതം ഓഹരിഉടമകള്‍ക്ക് നല്‍കാൻ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അംഗീകാരം നല്‍കി.

X
Top