ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

90% ലാഭവിഹിതം: റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 13 നിശ്ചയിച്ചിരിക്കയാണ് അലംബിക് ലിമിറ്റഡ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.80 രൂപ അഥവാ 90 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 0.79 ശതമാനം ഉയര്‍ന്ന അലംബിക് ഓഹരി 77 രൂപയിലാണ് ക്ലോസ് ചെയ്തത്.

കഴിഞ്ഞ 26 വര്‍ഷത്തില്‍ 4,999.34 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് അലംബിക്കിന്റേത്. 1996 ജനുവരിയില്‍ വെറും 1.51 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 77 രൂപയിലെത്തിയത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 135.83 ശതമാനത്തിന്റെ ഉയര്‍ച്ച നേടാനും ഓഹരിയ്ക്കായി.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 24.80 ശതമാനവും 2022 ല്‍ 28.54 ശതമാനവും ഇടിവ് നേരിടുകയും ചെയ്തു. കഴിഞ്ഞ ആറ് മാസത്തില്‍ ഓഹരി നേരിട്ട നഷ്ടം 12.80 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 9.30 ശതമാനം വീണ്ടെടുപ്പ് നടത്താനും ഓഹരിയ്ക്കായി.

1,982.36 കോടി രൂപ വിപണി മൂല്യമുള്ള, റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട സ്‌മോള്‍ ക്യാപ് കമ്പനിയാണ് അലംബിക് ലിമിറ്റഡ്. ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ) നിര്‍മ്മിക്കുന്നതിലും വിപണനം ചെയ്യുന്നതിലും സജീവമാണ്. കൂടാതെ, പ്രോജക്ട് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകളുടെ നിര്‍മ്മാണം എന്നിവയും നിര്‍വഹിക്കുന്നു.

X
Top