ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് പ്രിസിഷന്‍ വയേഴ്‌സ് ലിമിറ്റഡ്. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. 1 രൂപ മുഖവിലയുള്ള ഓരോ 2 ഓഹരികള്‍ക്കും ഒരു ഓഹരി ബോണസായി ലഭ്യമാകും.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 133.08 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പ്രിസിഷന്‍ വയേഴ്‌സിന്റേത്. മൂന്ന് വര്‍ഷത്തില്‍ 235.61 ശതമാനവും ഒരു വര്‍ഷത്തില്‍ 73.40 ശതമാനവും വളരാന്‍ സാധിച്ചു. 2022 ലെ നേട്ടം 43.75 ശതമാനമാണ്.

സെപ്തംബറിലവസാനിച്ച പാദത്തില്‍ വില്‍പന 721.31 കോടി രൂപയുടേതാണ്. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 19.60 കോടി രൂപയായി താഴ്ന്നു. മുന്‍ പാദത്തില്‍ 20.73 കോടി രൂപ ലാഭം നേടാന്‍ സാധിച്ചിരുന്നു.

വൈന്‍ഡിംഗ് വയറുകള്‍ നിര്‍മ്മിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കമ്പനിയാണ് പ്രസിഷന്‍ വയേഴ്‌സ്.

X
Top