ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് രാജ്യത്തെ വലിയ കാര്‍ഷികവിത്തുത്പാദന കമ്പനി

മുംബൈ: ഉപഭോക്തൃ ഉത്പന്ന കമ്പനിയായ കാവേരി സീഡ്‌സ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 26 നിശ്ചയിച്ചു. 4 രൂപ അഥവാ 200 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തില്‍ 1063.05 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ച ഓഹരിയാണിത്.

41.52 രൂപയില്‍ നിന്ന് കുതിച്ച് 482.90 രൂപയിലേയ്ക്കാണ് വില സഞ്ചരിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 7.86 ശതമാനവും ഒരു വര്‍ഷത്തില്‍ 15.73 ശതമാനവും ഉയര്‍ന്നു. 2021 ഓഗസ്റ്റ് 6 രേഖപ്പെടുത്തിയ 734 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

467.25 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 34.20 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 3.34 ശതമാനം ഉയരെയുമാണ് നിലവില്‍ ഓഹരിയുള്ളത്. മാത്രമല്ല, 5,10 ദിവസ എക്‌സ്‌പൊണന്‍ഷ്യല്‍ ആവറേജിന് മുകളിലും 20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന് താഴെയുമാണ്.

2,933.20 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയായ, കാവേരി സീഡ്‌സ് ഹൈബ്രിഡ് വിത്തുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക സംരംഭമാണ്. 0.70 ശതമാനം ഉയര്‍ന്ന് 482.90 രൂപയിലാണ് കമ്പനിയുടെ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top